---
title: "കിസ്മതിന്റെ കലവറ; നാട്ടുരുചിയും വിദേശ വിഭവങ്ങളുമായി നാദാപുരം മലബാർ വനിതാ കോളജിൽ രുചിമേള"
english_title: "Taste festival at Malabar Women's College, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342400/Taste-festival-at Malabar-Women's-College-Nadapuram"
published_at: "2026-02-17T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993ffe51a4d0_nadaaaaa.jpg"
keywords: []
---

# കിസ്മതിന്റെ കലവറ; നാട്ടുരുചിയും വിദേശ വിഭവങ്ങളുമായി നാദാപുരം മലബാർ വനിതാ കോളജിൽ രുചിമേള

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **നാദാപുരം മലബാർ വനിതാ കോളജിൽ വിദ്യാർത്ഥിനികൾ ഒരുക്കിയ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള ശ്രദ്ധേയമായി. കോളജ് യൂണിയൻ, എൻ.എസ്.എസ്, ഇ.ഡി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കിസ്മതിന്റെ കലവറ' എന്ന പേരിൽ സംഘടിപ്പിച്ച ഈ രുചിമേള തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖില മര്യാട്ടാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **നാദാപുരം മലബാർ വനിതാ കോളജിൽ വിദ്യാർത്ഥിനികൾ ഒരുക്കിയ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേള ശ്രദ്ധേയമായി. കോളജ് യൂണിയൻ, എൻ.എസ്.എസ്, ഇ.ഡി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'കിസ്മതിന്റെ കലവറ' എന്ന പേരിൽ സംഘടിപ്പിച്ച ഈ രുചിമേള തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖില മര്യാട്ടാണ് ഉദ്ഘാടനം ചെയ്തത്.

മലബാർ ഫൗണ്ടേഷൻ ചെയർമാൻ സുപ്പി നരിക്കാട്ടേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എൻ.സി. ഷൈന ആമുഖ പ്രഭാഷണം നടത്തുകയും ചെക്യാട് ഗ്രാമപഞ്ചായത്ത് മെമ്പർ റൈഹാനത്ത് സുബൈർ മുഖ്യാതിഥിയാവുകയും ചെയ്തു.

നാട്ടുമ്പുറത്തെ പരമ്പരാഗത വിഭവങ്ങൾക്കൊപ്പം അറബ്, സ്വീഡിഷ്, സ്പാനിഷ്, ചൈനീസ്, ഇറ്റാലിയൻ, റഷ്യൻ രുചികളും വിവിധയിനം ശീതളപാനീയങ്ങളും പായസങ്ങളുമാണ് മേളയിൽ ഒരുക്കിയിരുന്നത്.

കോളജ് യൂണിയൻ ചെയർപേഴ്സൺ ജുമാന കെ.കെയുടെ നേതൃത്വത്തിൽ നടന്ന ഈ ഭക്ഷ്യോത്സവം വൈവിധ്യമാർന്ന വിഭവങ്ങളാൽ സന്ദർശകർക്ക് പുത്തൻ അനുഭവമായി.

**
**

**[
](http://[nadapuram.truevisionnews.com])**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342400/Taste-festival-at Malabar-Women's-College-Nadapuram)